ചെറുവത്തൂർ മട്ടലായി ശിവ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ അന്നൂർ സ്വദേശി വെറകൻ്റെ രാധാകൃഷ്‌ണൻ ആണ് ഉള്ളാളിൽ വെച്ച് പോലീസ് പിടിയിലായത്.

ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിലായി.  ചെറുവത്തൂർ മട്ടലായി ശിവ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ അന്നൂർ സ്വദേശി വെറകൻ്റെ രാധാകൃഷ്‌ണൻ ആണ് ഉള്ളാളിൽ വെച്ച് പോലീസ് പിടിയിലായത്. നിരവധി മോഷണ കേസിൽ പ്രതിയാണ് ഇയാൾ. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോച്ചതിൽ ഇയാൾ ആണ് മോഷണം നടത്തിയതെന്ന് നിഗമനത്തിൽ എത്തുകയും തുടർന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മോഷണം നടന്ന സ്ഥലത്തു ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇയാൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ച് ഉള്ളാളിൽ വെച്ച് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മിതിക്കുകയും ചെയ്തു. അരപ്പവനോളം സ്വർണവും, 7 വെള്ളിയിൽ തീർത്ത രൂപങ്ങൾ, ഇരുപത്രണ്ടായിരത്തോളം രൂപയും ആണ് നഷ്ടപെട്ടത് . ഇതിൽ ആളൊഴിഞ്ഞ കെട്ടിയതിൽ സൂക്ഷിച്ച 2949 രൂപ കണ്ടെടുത്തിട്ടുണ്ട് .

കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേതിനെ നിർദ്ദേശ പ്രകാരം ചന്തേര ഇൻസ്‌പെക്ടർ പ്രശാന്ത് .എം , സബ് ഇൻസ്പക്ടർ സതീഷ് കുമാർ . എം കെ , പ്രൊബേഷനറി എസ് ഐ മൗഷമി, എഎസ്ഐ ലക്ഷ്മണൻ,SCPO ഹരീഷ്, സജിത് CPO മാരായ സുജിത് , അജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….

നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..

📞 9497138879, 8921823324

Leave a Reply

Your email address will not be published. Required fields are marked *