പാണത്തൂർ – കൃത്യമായ ചികിത്സ ലഭിക്കാതെ പാണത്തൂരിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പാണത്തൂരിലെ സനിത ഇനി മഞ്ചേശ്വരം പാവൂരിൽ പ്രവർത്തിക്കുന്ന സ്നേഹാലയ ട്രസ്റ്റിന്റെ തണലിൽ. വർഷങ്ങളായി പാണത്തൂരിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന സനിത ഒരു നിത്യ കാഴ്ച തന്നെയായിരുന്നു. നേരത്തേ ചില പുനരധിവാസ കേന്ദ്രത്തിൽ സനിതയെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുറച്ച് മാസങ്ങൾക്ക് ശേഷം അവിടുന്ന് തിരിച്ചു വരികയായിരുന്നു.
പിന്നീട് മാസങ്ങളായി അലഞ്ഞ് തിരിയുകയായിരുന്ന സനിതയെ സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂർ, ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി പാരാലീഗൽ വളണ്ടിയർ മഹേശ്വരി എന്നിവർ ചേർന്ന് മഞ്ചേശ്വരം പാവൂരിൽ പ്രവർത്തിക്കുന്ന സ്നേഹാലയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിൽ ഏൽപ്പിക്കുകയായിരുന്നു. ഇവിടുത്തെ ചികിൽസയ്ക്ക് ശേഷം സനിതയെ മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
ഇനി പവർ കട്ട് പ്രശ്നമാക്കേണ്ട….
നിങ്ങളുടെ വീടും പ്രകാശിക്കട്ടെ…..
📞 9497138879, 8921823324












Leave a Reply