സ്വർണ്ണ മാല യുവതിക്ക് തിരിക ഏൽപ്പിച്ച് മാതൃകയായി ബസ്സ് ജീവനക്കാർ

പാണത്തൂർ – യാത്രക്കിടെ നഷ്ടപ്പെട്ട സ്വർണ്ണ മാല യുവതിക്ക് തിരിക ഏൽപ്പിച്ച് മാതൃകയായി ബസ്സ് ജീവനക്കാർ. ഇന്ന് ഉച്ചയോടു കൂടി ഇരിട്ടി – പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജേക്കബ് ബസ്സിലെ ജീവനക്കാരാണ് യാത്രക്കിടെ ബസ്സിൽ നഷ്ടപ്പെട്ട ഉളിക്കൽ സ്വദേശിയായ യുവതിയുടെ 3 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കണ്ടെത്തി തിരിച്ചേൽപിച്ചത്. ഉള്ളിക്കല്ലിൽ നിന്നും കരുവൻച്ചാലിലേക്കുള്ള യാത്രാ മധ്യയാണ് യുവതിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ടതറിഞ്ഞ യുവതി ബസ് ജീവനക്കാരെ വിവരമറിയിച്ചതിനനുസരിച്ച് ജീവനക്കാർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ നിന്ന് സ്വർണ്ണമാല കണ്ടെത്തിയത്. ബസ് ഡ്രൈവർ പാണത്തൂരിലെ ഹണിലാൻ്റ് സുരേഷ്, ആലക്കോട്ടുകാരായ കണ്ടക്ടർ മഹേഷ്, ക്ലീനർ അലൻ എന്നിവരാണ് നഷ്പ്പെട്ട സ്വർണ്ണം കണ്ടെത്തി തിരിച്ചു നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *