ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം.

കർണാടകയിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുൻപ് ബാങ്കിൽ ഫർണിച്ചർ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബിഹാർ സ്വദേശികളായ ഒരു സംഘമാണ് ബാങ്കിന്‍റെ ഫർണിച്ചറുകൾ പണിയാൻ വന്നത്. ഇവരിവിടെ ഒരു മാസത്തോളം ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയുമാണ് കൊള്ളയടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *