ഉത്തര്‍പ്രദേശിലെ അമേട്ടിയില്‍ സംസ്കരിച്ച എണ്ണയുമായി പോവുകയായിരുന്ന ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ട് ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റ ഡ്രൈവറെ ശ്രദ്ധിക്കാതെ പാടത്ത് പരന്നൊഴുകിയ എണ്ണ ശേഖരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൊവ്വാഴ്ച (ഇന്ന്) രാവിലെ വാരണാസി ലക്നൗ ഹൈവേയിലുള്ള കഥോര ഗ്രാമത്തിലാണ് അപകടം നടന്നത്.
അപകടം കണ്ട് ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റ ഡ്രൈവറെ ശ്രദ്ധിക്കാതെ പാടത്ത് പരന്നൊഴുകിയ എണ്ണ ശേഖരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.












Leave a Reply