നീലേശ്വരം: ജമ്മു കശ്മീരിലെ കുല്‍ഗാമിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച നീലേശ്വരത്തെ മൂന്ന് വിദ്യാർത്ഥിനികൾ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായി.
അണ്ടർ-19, അണ്ടർ-17 വിഭാഗങ്ങളിലായി കേരളത്തിനുവേണ്ടി മത്സരിച്ച ശ്രീരുദ്ര രാജൻ, ഇഷാനി മഹേന്ദ്രൻ, പാർവണ എസ്. കാവുങ്കൽ എന്നിവരാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്.
ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ശ്രീരുദ്ര രാജൻ, ചായ്യോത്തെ രാജൻ (ജ്യോത്സ്യർ) – ചിത്ര ദമ്പതികളുടെ മകളാണ്. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപകൻ സുനിൽ പി. – സന്ധ്യ ദമ്പതികളുടെ മകളാണ് പാർവണ എസ്. കാവുങ്കൽ. മഹേന്ദ്രൻ – ശാരിക ദമ്പതികളുടെ മകളായ ഇഷാനി മഹേന്ദ്രൻ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ദേശീയ മത്സരത്തിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയ ഈ മൂന്ന് വിദ്യാർത്ഥിനികളുടെ നേട്ടം ചായ്യോത്തിനും കാസർകോടിനും അഭിമാനമായി മാറി.












Leave a Reply