പനത്തടി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ജനമൈത്രി പോലീസ് സ്റ്റേഷൻ, ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ബിജു മല്ലപള്ളി അധ്യക്ഷനായ ചടങ്ങിൽ സീനിയർ അധ്യാപകൻ ബാബു ബി.സി. സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ അനില കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. രാജപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഭാസ്കരൻ പി. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സീനിയർ സിറ്റിസൺ ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റി മെമ്പർ സൂര്യ നാരായണ ഭട്ട്, മദ്യവർജന സമിതി പ്രതിനിധി മാത്യു, ഗാന്ധി ദർശൻ ജില്ലാ സെക്രട്ടറി പി.ജെ. തോമസ്, പി.കെ. വേണുഗോപാലൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. രഘുവരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസ്. (NSS), എസ്.പി.സി. (SPC), സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ് തുടങ്ങിയ സംഘടനകളിലെ കേഡറ്റുകളടക്കമുള്ള കുട്ടികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. എച്ച്.എം. ഇൻ ചാർജ് റിനിമോൾ പി., ജയരാജൻ കെ.സി., ചന്ദ്രൻ ബി., വിൻസ് ജോസഫ്, അനുപമ കെ.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.











Leave a Reply