റാണിപുരത്തെ അനധികൃത മണ്ണെടുപ്പ് പഞ്ചായത്തിലെ അധികൃതരുടെ ഒത്താശയോടെ ബിജെപി.

പാണത്തൂർ – അനുമതിയില്ലാതെ ജെസിബി ഉപയോഗിച്ച് റാണിപുരത്ത് വൻതോതിൽ നടത്തുന്ന മണ്ണെടുപ്പിന് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയുണ്ടെന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ദിവസങ്ങളായി ജെസിബി ഉപയോഗിച്ച് വ്യാപകമായി മണ്ണെടുക്കുന്നുണ്ടെങ്കിലും ഇത് തടയാൻ അധികൃതർ തയ്യാറാകാത്തത് ദുരൂഹതn ഉണർത്തുന്നതാണ്. പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയും അധികൃത മണ്ണെടുപ്പിന് ഉണ്ടെന്ന് ബിജെപി ആരോപിച്ചു. പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ കെ.കെ വേണുഗോപാൽ, എം ഷിബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി കോഡിനേറ്റർ എം.കെ സുരേഷ്, പി കൃഷ്ണകുമാർ എന്നിവർ മണ്ണെടുത്ത പ്രദേശങ്ങൾ സന്ദർശിച്ചു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *