ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ വാരിയർ’ പരിപാടി സംഘടിപ്പിച്ചു

കാസർകോട്: ജില്ലാ പോലീസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ‘ഓപ്പറേഷൻ തൂഫാൻ വാരിയർ’ ലഹരിവിരുദ്ധ പോരാട്ട പരിപാടി സംഘടിപ്പിച്ചു.

കാസർകോട് നഗരസഭ, പൊതുവിദ്യാഭ്യാസ വകുപ്പ്, കോളജുകൾ, സി.ബി.എസ്.ഇ വിദ്യാലയങ്ങൾ, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി., കല്ലട്ര മാഹിൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് മേധാവി ആർ. നിതിൻ രാജ് എന്നിവർ പങ്കെടുത്തു. ഇവർ ലഹരിവിരുദ്ധ ‘തൂഫാൻ’ സന്ദേശം പങ്കുവെച്ച് സമൂഹത്തെ ലഹരിക്കെതിരായ പോരാട്ടത്തിൽ അണിനിരക്കാൻ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *