പാണത്തൂർ – ചരിഞ്ഞ പ്രദേശങ്ങളിൽ നിന്നും മണ്ണെടുക്കുന്നതിരായ ഹൈക്കോടതി വിധി ലംഘിച്ച് റാണിപുരം വൻതോതിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുപ്പ്. റാണിപുരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്ലാസ് ബ്രിഡ്ജിന് സമീപത്ത് നിന്നാണ് വൻതോതിൽ മണ്ണെടുക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചരിഞ്ഞ പ്രദേശങ്ങളിൽ നിന്നും മണ്ണെടുക്കരുതെന്ന് ജിയോളജി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ഉദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് വകുപ്പിൻ്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നിർദേശവും നൽകിയിരുന്നു. ഇതെല്ലാം ലംഘിച്ചാണ് ഇപ്പോൾ വൻതോതിൽ മണ്ണെടുപ്പ് നടക്കുന്നത്. എന്നാൽ ഇത് തടയാൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. വൻ പരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തരത്തിലാണ് മണ്ണെടുപ്പ്. പ്രദേശത്തെ നിരന്തരമായ മണ്ണെടുപ്പിൽ ആശങ്കയിലാണ് റാണിപുരത്തിൻ്റെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന നാട്ടുകാർ.
നിരോധനം ലംഘിച്ച് റാണിപുരത്ത് ജെസിബി ഉപയോഗിച്ച് അനധികൃത മണ്ണെടുക്കൽ തകൃതി.












Leave a Reply