കള്ളാർ : സ്കൂൾ പ്രിൻസിപ്പൽ കെ.എം
ഖയറുന്നിസയുടെ നേതൃത്വത്തിൽ ചേർന്ന അസംബ്ലിയിൽ അധ്യാപിക വിദ്യ.ഇ ബഷീർ അനുസ്മരണ പ്രഭാഷണവും, വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന കൃതിയെ അടിസ്ഥാനമാക്കി എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ പിയും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ഫാത്തിമത്ത് സെഖിയയും കഥാവിഷ്കാരം അവതരിപ്പിച്ചു. കുമാരി ജീന അനീഷ് പുസ്തക പരിചയ പ്രഭാഷണം നടത്തി. നല്ല പാഠത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാർത്ഥികൾ ബഷീർ പുസ്തക പ്രദർശനവും, യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി. നല്ല പാഠം കോഡിനേറ്റർമാരായ ജിറ്റി അഗസ്റ്റിനും, കെ ശീതളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു.













Leave a Reply