മയിലാട്ടിയില്‍ 15,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 

 

കാസർഗോഡ്:

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ പുകയില ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. വില്‍പ്പനക്കായി തയ്യാറാക്കിവെച്ച 15,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചൂരി കാളിയങ്ങാട് സ്വദേശി ജാഫര്‍ ഷെരീഫ് സി.എം(34), നീര്‍ച്ചാല്‍ ഗോളിയടുക്ക ഹൗസില്‍ മുഹമ്മദ് ഹാരിസ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *