ജി യു പി എസ് പ്രാന്തർകാവിൽ ലോക സംഗീത ദിനാഘോഷം മൽഹാർ 2k26 വിവിധ കലാപരിപാടികളോട് കൂടി 24/06/2026 ബുധനാഴ്ച ആഘോഷിച്ചു. വാർഡ് മെമ്പർ ബിജി മണിയൻകുളം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്റ്റാർ സിംഗർ,മ്യൂസിക്കൽ വൈഫ് ഫെയിം ജി എച്ച് എസ് എസ് ബളാന്തോടിലെ അധ്യാപികയുമായ ശ്രീമതി രമ്യ രമേശ് മുഖ്യാതിഥിയായി പങ്കെടുത്തു. സംഗീതത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സംഗീതം ഒരു സിദ്ധ ഔഷധമാണ്.
എച്ച് എം വിനയരാജൻ കെ പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശശി പി അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് രേഷ്മ ചന്ദ്രൻ,രമ്യാ സത്യൻ സ്റ്റാഫ് സെക്രട്ടറി സിന്ധു എം ആശംസകൾ നേരുകയും സീനിയർ അസിസ്റ്റന്റ് മിനി സക്കറിയ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സ്കൂളിലെ സംഗീത അധ്യാപികയായ സംഗീത പി നേതൃത്വം കൊടുത്ത പരിപാടിയിൽ മുഖ്യാതിഥിയായ പ്രശസ്ത ഗായിക രമ്യ രമേശ് കുട്ടികളുമായി പാട്ടുപാടി സംഗീതത്തിന്റെ ആവേശ കുളിർമഴ പെയ്യിച്ചു. തുടർന്ന് നടന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി.












Leave a Reply