ബജറ്റ്ആശ്വാസകരം :-പത്മനാഭൻ ചാലിങ്കാൽ

പരപ്പ:പട്ടിക ജാതി /വർഗ്ഗ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസകരമായ ബജറ്റാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമ സഭയിൽഅവതരിപ്പിച്ചതെന്ന് കേരളാ ആദിവാസി കോൺഗ്രസ്‌ സംസ്ഥാന ജന :സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ.
കേരളാ ആദിവാസി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം പരപ്പയിൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവനനിർമ്മാണം , വിദ്യാർഥികൾക്കുള്ള ഇ ഗ്രാന്റ്, സ്‌പെഷ്യൽ റിക്രൂട്മെന്റ്, തൊഴിൽ, ഉപജീവനമാർഗം, വയനാട് ട്രൈബൽ സർവ്വകലാശാല തുടങ്ങി ഒട്ടേറെവികസനപ്രവർത്തനങ്ങൾക്ക് ഫണ്ട്‌ വകയിരുത്തിയത് യു. ഡി. എഫ്. സർക്കാരിന്റെ പിന്നോക്കവിഭാഗത്തോടുള്ളചേർത്ത്നിർത്തലിന്റെ അടയാളമാണെന്നും അദ്ദേഹംഓർമ്മിപ്പിച്ചു.ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മാധവൻചുള്ളിഅദ്യക്ഷതവഹിച്ചു , ജനാർദ്ധനൻ ചെമ്പന, എം.രാധാമണി, സുന്ദരൻ ഒരള,കൃഷ്ണൻ പയാളം, കണ്ണൻ മാളൂർ ക്കയം,ശ്യാമള എ. വി.,മോഹനൻ വാളൂർ,ഓമന. ആർ കരിന്തളം , ജോൺ എം. ജെ , കൃഷ്ണൻ എ. എസ് ,രാമൻ മാളൂർക്കയം തുടങ്ങിയവർ സംസാരിച്ചു.
രാജീവൻ ചീരോൽ സ്വാഗതവും കെ. സി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *