കേരള സീനിയർ സിറ്റിൺസ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകവയോജന പീഡന ബോധവൽ ക്കരണ ദിനാചരണം 22-ാം തീ യതി വിപുലമായ രീതിയിൽ ബളാം തോട് മിൽമാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. വയോജനങ്ങൾ വിവിധ തരത്തിലുള്ള പീഢനങ്ങൾ സഹിക്കേ ണ്ടിവരുന്ന ഈ കാലഘട്ടത്തിൽ താഴെ തല മുറയേയും മുതിർന്ന വരേയും ഒരുപോലെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ പഞ്ചായത്തുകമ്മിറ്റി പ്രസിഡൻ്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ അനില വേണുഗോപാൽ ,Rtd SI P.K. വേ ണുഗോപാൽ KSCFജില്ല വൈസ് പ്രസിഡൻ്റ് തോമസ് ടി തയ്യിൽ ജില്ലാ ജോയിന്റ് സെക്രട്ടറി M.J ലൂക്കോസ് മുളവനാൽ , P.D.ഹരിദാസ് പാണത്തൂർ k. കൃഷ്ണൻകുട്ടി ചാമുണ്ഡിക്കുന്ന് ശ്യാമള കൃഷ്ണൻ അരിപ്രോട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചാ: കമ്മിറ്റി സെക്രട്ടറി N ചന്ദ്രശേഖരൻ നായർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ബളാംതോട് യൂണിറ്റ് സെക്രട്ടറി K. മണി നന്ദി പറഞ്ഞു .
സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസിൻ്റെ 77-ാo ജന്മദിനാഘോഷവും നടത്തി. പഞ്ചായത്തുമെമ്പർ അനില വേണു ഗോപാൽ Rt d – SI P.K. വേണുഗോപാൽ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് എന്നിവരെ നേതാക്കൾ പൊന്നാടയണിയിച്ച് ആദരിക്കുകയും ജോർജ് വർഗീസിന് ഉപഹാരം നൽകുകയും ചെയ്തു.
ലോകവയോജന പീഡന ബോധവൽ ക്കരണ ദിനാചരണം വിപുലമായ രീതിയിൽ ബളാം തോട് മിൽമാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.












Leave a Reply