അമ്പലത്തറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോം സ്റ്റേയിൽ എത്തിച്ച് പീഡനം; യുവാവിനെതിരെ പോക്സോ കേസ്

അമ്പലത്തറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോം സ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതിയെത്തുടർന്ന് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അർജുൻ എന്നയാൾക്കെതിരെയാണ് അമ്പലത്തറ പോലീസ് കേസ് എടുത്തത്.

എന്നാൽ സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് രാജപുരം പോലീസിന് കൈമാറി. പെൺകുട്ടിയുമായി പ്രതിക്ക് നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. ഈ ബന്ധത്തിന്റെ മറവിൽ പെൺകുട്ടിയെ ഹോം സ്റ്റേയിൽ എത്തിച്ചാണ് ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *