രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീബ അലക്സ്, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ ആരോഗ്യബോധവും മാനസിക ഉല്ലാസവും വളർത്തുന്നതിന് ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ഷീബ അലക്സ് അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രദർശനവും നടന്നു.
യോഗയിലൂടെ ആരോഗ്യ സന്ദേശം : കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ യോഗ പ്രദർശനം നടന്നു.












Leave a Reply