ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം; മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി തന്നെ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. ടിക്കറ്റ് വെച്ച് നടത്തുന്നവര്‍ക്കാണ് പരിമിതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ആശങ്ക ആരാധകര്‍ പങ്കുവെച്ചിരുന്നു. സീ എന്റടെയിന്‍മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. പ്രദര്‍ശനം നടത്തുന്നവര്‍ ഈഗിള്‍സ് ക്ലബ് വെബ്‌സൈറ്റിന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കായിക പ്രേമികള്‍ ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങള്‍ നടക്കുമെന്നും കേരളത്തില്‍ മാത്രമാണ് ഇതിനുള്ള അവസരമുള്ളതെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *