ഭാര്യയെ കസേരകൊണ്ട് അടിച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു; ഭർത്താവിനെതിരെ നരഹത്യാശ്രമക്കേസ്.

ചെറുവത്തൂർ: മദ്യലഹരിയിൽ ഭാര്യയെ കസേരകൊണ്ട് അടിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിനെതിരെ നരഹത്യാശ്രമത്തിന് ചന്തേര പൊലീസ് കേസെടുത്തു. മടക്കര തുരുത്തി കൈതക്കാട്ടെ അരിഞ്ചിറ മൻസിലിൽ എ.എം. സുബൈദ (50) നൽകിയ പരാതിയിലാണ് ഭർത്താവ് അബ്ദുൽ ജബ്ബാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചീത്തവിളിച്ചതിന് പിന്നാലെ മരക്കസേര ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചതായും തുടർന്ന് അടുക്കളയിൽ ഉണ്ടായിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചതായുമാണ് പരാതിയിൽ പറയുന്നത്.

സംഭവത്തെ തുടർന്ന് അബ്ദുൽ ജബ്ബാറിനെതിരെ നരഹത്യാശ്രമക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *