ബേഡകം: പട്ടുപ്പിൽ പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്ന നാലുപേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്ന് 6,350 രൂപയും പോലീസ് പിടിച്ചെടുത്തു.
പടുപ്പ് ശങ്കരൻപാടിയിലെ പൊള്ളക്കാട് ഹൗസിൽ പി.ജെ. സെബാസ്റ്റ്യൻ (61), കരിവേടകം ആലത്തിൻകടവ് ഹൗസിലെ വിനോദ് കുമാർ (48), പടുപ്പിലെ മുഹമ്മദ് റഫീഖ് (50), കരിവേടകം കാഞ്ഞിരത്തുങ്കാലിൽ ഹൗസിലെ കെ.ജെ. അബ്രഹാം (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേരള ഗ്രാമീൺ ബാങ്ക് കെട്ടിടത്തിന് സമീപമുള്ള ബീഫ് സ്റ്റാളിന് സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചൂതാട്ടം നടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ബേഡകം പോലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.












Leave a Reply