ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.

പാണത്തൂർ : ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി വെള്ളരിക്കുണ്ട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ പാണത്തൂരിൽ യോഗ ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജി രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്ര സറളായ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ എസ് ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ജയപ്രകാശ് കല്ലപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗാഭ്യാസത്തിന് ശാലിനി ബിനു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *