രാജപുരം
കൈ നിറയെ പുസ്തകവുമായി പതിവു തെറ്റാതെ ഇത്തവണയും വിദ്യാർത്ഥികൾ വായനശാലയിൽ എത്തി. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ രാജപുരം സെൻറ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർഥികൾ ശേഖരിച്ച പുസ്തകങ്ങൾ പതിവ് തെറ്റിക്കാതെ വായനശാലയിലേക്ക് എത്തിച്ച് നാടിന് മാതൃകയായത്. എല്ലാവർഷവും തുടർച്ചയായി കോളേജ് വിദ്യാർഥികളിൽ നിന്നും ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ എൻസിസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ എത്തിക്കുന്നത് പതിവാണ്. അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ തോമസ് സ്കറിയ, അണ്ടർ ഓഫർ നോയൽ പി ജയിൽ എന്നിവരുടെ നിർദ്ദേശത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ പുസ്തകങ്ങളുമായി എത്തിയത്. മുൻ കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ തോമസ് സ്കറിയ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. അണ്ടർ ഓഫർ നോയൽ പി ജയിൽ അധ്യക്ഷനായി. എ അജിത്ത്, രഹനാ രമേശ്, പി നിതിൻ കൃഷ്ണ, ആര്യ രാജ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതവും, കെ നളിനാക്ഷൻ നന്ദിയും പറഞ്ഞു.












Leave a Reply