ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ സമ്മേളനത്തിന് പടുപ്പിൽ തുടക്കം

കാസർകോട്‌: ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സമ്മേളനത്തിന് ബേഡകം ബ്ലോക്കിലെ പടുപ്പിൽ തുടക്കം.
പുഷ്പൻ നഗറിൽ
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്തു.
സംസ്ഥാന പ്രസിഡൻ്റ്
വി വസീഫ്, എം ഷാജര്‍, രജീഷ് വെള്ളാട്ട്,ഷാലു മാത്യു, കെ സബീഷ്, കെ ആര്‍ അനിഷേദ്യ, എം വി രതീഷ്, വി ഗിനീഷ്, ഡോ. സെറീന സലാം ,എ. വി. ശിവപ്രസാദ്, പി. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു .സംഘാടക സമിതി ചെയര്‍മാന്‍ സി ബാലന്‍ സ്വാഗതം പറഞ്ഞു.

രാവിലെ ജില്ലാ പ്രസിഡൻ്റ്
ഷാലു മാത്യു പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്.12 ബ്ലോക്കുകളില്‍ നിന്നായി 17,3374 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പൊതുസമ്മേളനം ഞായർ പകൽ 3.30ന് പടുപ്പിലെ ഭാസ്കര കുമ്പള നഗറിൽ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്യും. ആനക്കല്ല്‌ കേന്ദ്രീകരിച്ച്‌ യുവജനറാലിയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *