പാണത്തൂർ: കാഞ്ഞങ്ങാട് മണ്ഡലത്തിലെ പുതുക്കിയ ബജറ്റിൽ മലയോര മേഖലയിലെ റോഡ് വികസനത്തിന് തുക അനുവദിച്ചു. വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി പാണത്തൂർ, കോളിച്ചാൽ മേഖലകളിലെ പ്രധാന പാതകളുടെ നവീകരണത്തിനാണ് കോടികൾ വകയിരുത്തിയത്.
കോളിച്ചാൽ – പ്രാന്തർകാവ് – പാറക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 3 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കൂടാതെ പാണത്തൂർ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പാണത്തൂർ – കല്ലപ്പള്ളി റോഡിന് 2 കോടി രൂപയും, പാണത്തൂർ – കുണ്ടുപ്പള്ളി – റാണിപുരം റോഡ് വികസനത്തിന് 1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.












Leave a Reply