നീലേശ്വരത്ത് നിന്ന് രണ്ട് വിദ്യാർത്ഥികളെ കാണാതായി.

നീലേശ്വരം:
നീലേശ്വരത്ത് നിന്ന് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പോലീസ് അറിയിച്ചു. കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ് ദർസിൽ താമസിച്ച് കോട്ടപ്പുറം സ്കൂളിൽ പഠിക്കുന്ന 13 വയസ്സുള്ള അൽ അമീൻ, മുഹമ്മദ് അമീൻ എന്നിവരെയാണ് കാണാതായത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇരുവരെയും അവസാനമായി കണ്ടതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലും തിരച്ചിലിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല.

സംഭവത്തിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ നീലേശ്വരം ജനമൈത്രി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *