അമ്പലത്തറ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെതിരെ കേസ്. മടിക്കൈ ആലയിലെ ശ്രീജിത്തി(42)നെതിരെ 39കാരി നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. പരാതിക്കാരിയുമായി ശ്രീജിത്ത് നേരത്തെ പ്രണയത്തിലായിരുന്നുവെത്രെ. പിന്നീട് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അതിനു ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെതിരെ കേസ്












Leave a Reply