ഇരിയയിൽ അപകടം: ഇരിയ യുവാവിന് ഗുരുതര പരിക്ക്

ഇരിയ :സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനെ ഗുരുതരമായി പരിക്കേറ്റു . ഇരിയ മണ്ടേങ്ങാനംസ്വദേശിയും അമ്പലത്തറമൂന്നാം മൈലിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഫാറൂഖ് (33) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ ഇരിയ പള്ളിക്ക് സമീപം വെച്ചാണ് അപകടം. പാണത്തൂർ ഭാഗത്തേക്ക് പോകുന്ന അഞ്ജലി ബസ്സും എതിരെ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കാസർഗോഡ് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

ഒരു മാസം മുമ്പ് ഇരിയയിൽ തന്നെ ബസ്സും ബൈക്കും കുട്ടിയിടിച്ച് പൂതങ്ങാനം സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *