ചുള്ളിക്കര : വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ശേഷിയെ ഉണർത്തി പ്രതിഭകളുടെ വസന്തം തീർത്ത് ഏറെ ആവേശം തീർത്ത മത്സരങ്ങൾക്കൊടുവിൽ എസ് എസ് എഫ് പാണത്തൂർ സെക്ടർ തല സാഹിത്യോത്സവ് പാണത്തൂർ ശുഹദ എഡ്യൂക്കേഷൻ സെന്ററിൽ ആവേശകരമായി സമാപിച്ചു.
പാണത്തൂർ, ചെമ്പേരി, തോട്ടം, ബളാന്തോട്, കോളിച്ചാൽ, കള്ളാർ, ചുള്ളിക്കര എന്നീ
വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിരവധി മത്സരാർത്തികൾ പങ്കെടുത്ത കലാമാമാങ്ക മത്സരങ്ങൾ നാടിന് പുതിയൊരു സാംസ്കാരിക വസന്തമാണ് സമ്മാനിച്ചത്.
മദ്ഹ് ഗാനം, പ്രസംഗം, മാപ്പിളപ്പാട്ട്, സൂഫിഗീതം, , ചിത്രരചന, ക്വിസ് തുടങ്ങി വിവിധ വേദികളിലായി കടുത്ത മത്സരങ്ങൾക്കാണ് വേദി സാക്ഷിയായത്.
വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫികളും സമ്മാനിച്ചു.
തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 232 പോയിന്റുകൾ നേടി തോട്ടം യൂണിറ്റ് ഓവർഓൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 202 പോയിന്റുകളോടെ പാണത്തൂർ യൂണിറ്റ് രണ്ടാം സ്ഥാനവും, 193 പോയിന്റുകൾ നേടിയ ചുള്ളിക്കര യൂണിറ്റ് മൂന്നാമതും, 192 പോയിന്റുകളോടെ ചെമ്പേരി യൂണിറ്റ് നാലാമതുമെത്തി. സെക്ടർ തല മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾ ഡിവിഷൻ തല മത്സരങ്ങളിൽ പങ്കെടുക്കും.
വിവിധ വേദികളിലായി നടന്ന മത്സരങ്ങൾക്ക് ശേഷം പ്രൗഢഗംഭീരമായ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു.
എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇർഫാനി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് കാഞ്ഞങ്ങാട് സോൺ ഓർഗനൈസിങ് സെക്രട്ടറി റാഷിദ് ഹിമമി ഉദ്ഘാടനം നിർവ്വഹിച്ചു.
ശിഹാബുദീൻ അഹ്സനി, എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ സ്വാന്തനം സെക്രട്ടറി നൗഷാദ് ചുള്ളിക്കര, എസ് . എസ്. എഫ് പാണത്തൂർ സെക്ടർ പ്രസിഡൻ്റ് അജ്മൽ കുടുംബൂർ, സെക്രട്ടറി ഹബീബ് ഹിമമി ചെമ്പേരി, സ്വാലിഹ് ചെമ്പേരി ശുഐബ് സഖാഫി, ഹനീഫ ഉസ്താദ്, ജഅഫർ സഅദി,അബ്ദുൽ സലാം ആനപ്പാറ എന്നിവർ പ്രസംഗിച്ചു.
വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. ഒന്നും രണ്ടും സ്ഥാനക്കാർക്ക് എവർറോളിംഗ് ട്രോഫികൾ വിതരണം ചെയ്തു.
സെക്ടർ ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സജീവ സാനിധ്യമായി.












Leave a Reply