ചെറുപനത്തടി സെന്റ് മേരിസ് സ്കൂളിൽ പുതിയ ബാസ്‌ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു; സൗഹൃദ മത്സരത്തിൽ സെന്റ് മേരിസിന് വിജയം

 

പാണത്തൂർ: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി നിർമ്മിച്ച ബാസ്‌ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് രഘുനാഥ് പി. നിർവഹിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര, സി.എഫ്.ഐ.സി. സെമിനാരി റെക്ടർ ഫാ. ബിബിൻ വെള്ളാരംകല്ലിൽ, സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാ. അലക്സ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളും രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും തമ്മിൽ ആവേശകരമായ സൗഹൃദ ബാസ്‌ക്കറ്റ്ബോൾ മത്സരം സംഘടിപ്പിച്ചു. ഇരു ടീമുകളും മികച്ച കായികമികവും കൂട്ടായ്മയും പ്രകടമാക്കിയ മത്സരത്തിൽ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ചുള്ളിക്കര ഡോൺ ബോസ്കോ സെമിനാരി റെക്ടർ ഫാ. സണ്ണിയും അടോട്ടുകയം സെന്റ് തോമസ് പള്ളി വികാരി ഫാ. ജിന്റോയും ചേർന്ന് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *