ലോക രക്തദാന ദിനം; മാതൃകാ പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്

നീലേശ്വരം: ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ലോക രക്തദാന ദിനത്തിൽ മാതൃകാപരമായ പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്. കൂടുതൽ ആളുകളെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്താണ് പരിപാടിക്ക് തുടക്കമായത്.

നീലേശ്വരം സബ് ഇൻസ്പെക്ടർ കെ. അജിത രക്തം ദാനം ചെയ്ത് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സി.പി.ഒമാരായ കെ.പി. സുരേന്ദ്രൻ, കെ. സുമേഷ് എന്നിവരും രക്തദാനത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിലും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ രക്തദാന പ്രവർത്തനത്തിൽ പങ്കെടുക്കുമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.

ജനമൈത്രി ഓഫീസർമാരായ ദിലീഷ് കുമാർ, സുജിത്ത് കൂക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *