തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംതിരുവനന്തപുരത്ത് മുഖ്യമന്ത വി ഡി സതീശൻ നിർവ്വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂരിൽ നിന്ന് പെരുമാതുറ വരെയായിരുന്നു ഉദ്ഘാടന യാത്ര.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും മറ്റ് പ്രമുഖരും പങ്കെടുത്തു. തമ്പാനൂരിൽ നിന്ന് സെക്രട്ടറിയേറ്റ് വരെയായിരുന്നു മന്ത്രിസംഘത്തിന്റെ യാത്ര. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീല ഉദ്ഘാടന സർവീസിന്റെ ചുമതല വഹിച്ചു.
ഉദ്ഘാടന ബസിലെ കണ്ടക്ടറുംവനിതയായിരുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ ഉദ്ഘാടന ബസിൽ യാത്ര ചെയ്തു. അതേസമയം, തൃശൂരിൽ നടന്ന ചടങ്ങിൽ പദ്ധതിക്ക് ആഭ്യന്തര മന്ത്രി പച്ചക്കൊടി കാട്ടി ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.












Leave a Reply