വേൾഡ് കപ്പ് ആരവമായി ബന്ധപ്പെട്ട് കുട്ടികളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.വേൾഡ് കപ്പ് മെഗാ ക്വിസ് മത്സരവും വേൾഡ് കപ്പ് വിജയികളെ പ്രവചന മത്സരവും സംഘടിപ്പിക്കുന്നു.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ പി എം ബാബു ഫ്ലാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡണ്ട് പി രമേശൻ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി.”ധീരമായി കളിക്കുക,ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക “എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ പരിപാടിക്ക് കഴിഞ്ഞു. കായികാധ്യാപകൻ കെ ജനാർദ്ദനൻ നന്ദി പറഞ്ഞു.അധ്യാപകരായ സന്ധ്യ കെ.പി,കൃഷ്ണൻ,ഗോകുൽ ,അനീഷ് ,ആജറ എം. എ , അഞ്ചു എം, ബീന കെ, ജയറാജ് കെ, അമൽ തോമസ്,അബ്ദുൾ റഹീം കെ.ടി. കെ, ജീവ റാണി, റോമിയോ. ഇ ജയ്മോൻ ,വിനോദ്.വി എന്നിവർ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
വൺ മില്യൺ തൂഫാൻ ഗോൾസ് അറ്റ് വേൾഡ് കപ്പ് 2026 തുടക്കമായി ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.












Leave a Reply