പാണത്തൂർ: എസ്.എസ്.എഫ് പാണത്തൂർ സെക്ടർ സാഹിത്യോത്സവ് ജൂൺ 14-ഞായറാഴ്ച രാവിലെ 10-മണി മുതൽ പാണത്തൂർ ശുഹദ സ്കൂളിൽ വെച്ച് നടക്കും. സെക്ടറിലെ വിവിധ യൂണിറ്റുകളിൽ നിന്നായി അമ്പതോളം പ്രതിഭകൾ തങ്ങളുടെ കലാപരമായ കഴിവുകൾ ഈ മാമാങ്കത്തിൽ മാറ്റുരയ്ക്കും.
വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ-സാഹിത്യ പ്രകടനങ്ങൾ അരങ്ങേറും. സെക്ടർ സാഹിത്യോത്സവിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം ഡിവിഷൻ, ജില്ലാ, സ്റ്റേറ്റ്, ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ടായിരിക്കും.
ഞായറാഴ്ച വൈകുന്നേരം 5-മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും പ്രമുഖ സാംസ്കാരിക നായകന്മാരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ നടക്കും. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന യൂണിറ്റുകൾക്ക് പ്രത്യേക സമ്മാനം നൽകും. സെക്ടറിലെ മുഴുവൻ ജനങ്ങളും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടിയിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.












Leave a Reply