ബെംഗളൂരു: റെയില്പാതയില് അപകടകരമായ സാഹചര്യത്തില്പ്പെട്ട മലയാളി യുവാവിനെ ഹെബ്ബഗോഡി പൊലീസ് സമയോചിതമായി രക്ഷപ്പെടുത്തി.
മലയാളിയായ അർജുനാണ് സംഭവത്തില് ഉള്പ്പെട്ടത്. ബെംഗളൂരുവിലെ ഹെബ്ബഗോഡി മേഖലയിലാണ് സംഭവം നടന്നത്.
നേത്രാവതി എക്സ്പ്രസ് കടന്നുപോകാനിരിക്കെ യുവാവ് റെയില്പാതയിലേക്ക് നീങ്ങിയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. പൊലീസിനെ കണ്ടതോടെ യുവാവ് ട്രെയിൻ വരുന്ന ദിശയിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തിയ പൊലീസ് സംഘം അദ്ദേഹത്തെ സുരക്ഷിതമായി നിയന്ത്രണത്തിലാക്കി.
അതേസമയം, സമീപ സ്റ്റേഷനില് വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ താല്ക്കാലികമായി നിർത്തുകയും ചെയ്തു. പിന്നീട് യുവാവിനെ മാതാപിതാക്കള്ക്കൊപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.












Leave a Reply