കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ മെറിറ്റ് അവാർഡ്ദാന ചടങ്ങ് സംഘടിച്ചിപ്പു.

രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ മെറിറ്റ് അവാർഡ്ദാന ചടങ്ങ് സംഘടിച്ചിപ്പു. മോട്ടിവേഷൻ ട്രെയ്‌നർ ഡോ.ടി.എം. ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു‌. സ്‌കൂൾ പിടിഎ പ്രസിഡൻ്റ് ജിജോ വർഗീസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സിസ്‌റ്റർ സുദീപ മാത്യു, സീനിയർ അധ്യാപിക എം.മോഹിനി, അധ്യാപിക അലീന ഏബ്രഹാം, വിദ്യാർഥി പ്രതിനിധികളായ കെ.വി.ഗോപിക, പ്രണാം, എം. നയന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സിസ്‌റ്റർ ഷീബ അലക്‌സ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ സിസ്‌റ്റർ അനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *