രാജപുരം: രാജപുരത്തുനിന്നും ബളാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.
രാജപുരം കോട്ടക്കുന്ന് കഴിഞ്ഞുള്ളഇറക്കത്തിൽ, പൂടംകല്ലിലേക്ക് തിരിയുന്ന റോഡിന് സമീപമാണ് അപകടം നടന്നത് .
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. റോഡിന് കുറുകെ ലോറി മറിഞ്ഞു കിടക്കുന്നതിനാൽ ഈ പാതയിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സംഅനുഭവപ്പെട്ടിരുന്നു. നിലവിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.












Leave a Reply