ബേക്കൽ: ലാബിൽ ജോലിക്കു പോയ യുവതിയെ കാണാനില്ലെന്ന പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കൽ മാസ്തിഗുഡ്ഡ സ്വദേശിനിയായ ഫാത്തിമത്ത് സുഹറ(22)യെ കാണാതായെന്ന മാതാവിന്റെ പരാതിയിലാണ് നടപടി.
ഇന്ന് രാവിലെ ആറുമണിയോടെ ചാമുണ്ഡിക്കുന്നിലെ ജോലി സ്ഥലത്തേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനാലാണ് മാതാവ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Leave a Reply