യ്യന്നൂർ: ക്ഷേത്രം പൂജാരി വാഹനാപകടത്തിൽ മരിച്ചു. ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തി പാലക്കുന്നത്ത് ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി(55) ആണ് മരിച്ചത്. കാങ്കോൽ ആലപ്പടമ്പ് കുഞ്ഞിപ്പാറ സ്വദേശിയാണ്. വ്യാഴാഴ്ച പുലർച്ചേ നാലോടെ കതിരൂവെക്കുംതറയിൽ വച്ചാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷജീന കുന്നത്തില്ലം. മക്കൾ: ശ്രീരാജ്, ശ്രീനന്ദ(വിദ്യാർഥി).
ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം പൂജാരി വാഹനാപകടത്തിൽ മരിച്ചു












Leave a Reply