വനം – പരിസ്ഥിതി സൗഹൃദ കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരത്ത് മഞ്ഞൾ കൃഷി തുടങ്ങി.

കേരള വനം വന്യജീവി വകുപ്പിന്റെ മിഷൻ കൃഷി പുനരുജ്ജീവനവും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണവും പദ്ധതിയുടെ ഭാഗമായി വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ വനം – പരിസ്ഥിതി സൗഹൃദ കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരത്ത് മഞ്ഞൾ കൃഷി തുടങ്ങി.
പനത്തടി പഞ്ചായത്ത് പ്രസിസന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു മുഖ്യാതിഥിയായി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, പനത്തടി പഞ്ചായത്തംഗം എം ഷിബു , കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ , പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു , പനത്തടി കൃഷി ഓഫീസർ വി വി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.വന സംരക്ഷണ സമിതി സെക്രട്ടറി എ കെ ശിഹാബുദ്ദീൻസ്വാഗതവും ട്രഷറർ എം കെ സുരേഷ് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *