ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി കാസറഗോഡ്, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഹോസ്ദുർഗ്, കള്ളാർ ഗ്രാമ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തിൽ ചീമുള്ളടുക്കം ഉന്നതിയിൽ വച്ച് ലഹരി വിരുദ്ധ ദിന ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ ശ്രീ. ജോസ് (വാർഡ് മെമ്പർ കള്ളാർ ഗ്രാമ പഞ്ചായത്ത് ) അദ്ധ്യക്ഷനായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കൃഷ്ണകുമാർ(വാർഡ് മെമ്പർ)ശ്രീ. ഗോപി (ഉന്നതി മൂപ്പൻ ) ആശംസകൾ അർപ്പിച്ചു സംസാരിച്ചു. NDPS act, POCSO act ലഹരി വസ്തുക്കളുടെ ഉപയോഗമൂലമുണ്ടാകുന്ന പ്രശ്നങ്ങളും ദൂശ്യഫലങ്ങളെക്കുറിച്ചും, എന്നീ വിഷയങ്ങളെ ആസ്പദമാക്കി ലളിതമായ രീതിയിൽ വിശദമായി അഡ്വ. വിജിത്ത് മടയമ്പത്ത് ക്ലാസ്സ് എടുത്തു. ശ്രീലേഖ. കെ (PLV) സ്വാഗതവും ഡാലിയ (ST പ്രമോർട്ടർ ) നന്ദിയും പറഞ്ഞു. 40 പേർ പരിപാടിയിൽ പങ്കെടുത്തു..
കള്ളാർ ഗ്രാമ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തിൽ ചീമുള്ളടുക്കം ഉന്നതിയിൽ വച്ച് ലഹരി വിരുദ്ധ ദിന ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.












Leave a Reply