വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നവവധു മരിച്ചു.

വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നവവധു മരിച്ചു.

കാസർകോട്:
വിഷംകഴിച്ച്ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നവവധു മരിച്ചു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ ബേത്തൂർപാറ വട്ടംതട്ട സ്വദേശിനി അശ്വതി (25)യാണ് മരിച്ചത്.

കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിചെയ്തുവരികയായിരുന്നു അശ്വതി.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഒരു മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.

മെയ് 18ന് കാസർകോട്ടെ താമസസ്ഥലത്ത് വിഷം കഴിച്ച് അവശനിലയിൽ അശ്വതിയെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതിന് പിന്നാലെ നില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അശ്വതിയുടെ മരണം സംഭവിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *