തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. പുതുവസ്ത്രങ്ങള്‍ ധരിച്ചും ഒത്തുചേര്‍ന്നും സ്നേഹം പങ്കുവെച്ചും പ്രാര്‍ത്ഥനാനിരതമായ ഈ ദിവസം സമ്പന്നമാക്കുകയാണ് വിശ്വാസികള്‍. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചിലയിടത്ത് ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കില്ല. പ്രവാചകനായ ഇബ്രാംഹിം മകന് ഇസ്മായീലിനെ ദൈവകല്പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അഗ്നി പരീക്ഷണങ്ങളെ വിശ്വാസ ദൃഡത കൊണ്ട് അതിജയിക്കാമെന്ന സന്ദേശ ദിനവും.
ഇന്ന് ബലിപെരുന്നാൾ: ഈദ്ഗാഹുകളുമായി പള്ളികളും മതസംഘടനകളും, വിപുലമായ ആഘോഷത്തിൽ വിശ്വാസികൾ












Leave a Reply