കാസർകോട്: യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പാണലം സ്വദേശിയായ ആദിൽ (27) ആണ് അറസ്റ്റിലായത്.
ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റവും, ബി.എൻ.എസ് 85-ാം വകുപ്പ് പ്രകാരം ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെട്ടത് എന്നീ കുറ്റങ്ങളും ചുമത്തിയാണ് നടപടി. പ്രതിയുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇരുപത്തിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മാതാവായ ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടിൽ വച്ച് തുരുമ്പ് നീക്കാൻ ഉപയോഗിക്കുന്ന രാസവസ്തു കഴിച്ച് ആത്മഹത്യ ചെയ്തതായാണ് പോലീസ് പറയുന്നത്.
ചെർളടുക്ക സ്വദേശികളായ അബ്ബാസ്–സഫിയ ദമ്പതികളുടെ മകളാണ് സുഫൈദ. മെയ് 25-നായിരുന്നു ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരുന്നത്.
അറസ്റ്റിലായ ആദിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Leave a Reply