ബലിപെരുന്നാൾ : ദുബായിലുള്ള 836 തടവുകാർക്ക് മോചനം

 

ദുബായ് :
ബലിപെരുന്നാളിന് മുന്നോടിയായി ദുബായിലെ ജയിലുകളില്‍ നിന്ന് 836 തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കാന്‍ ദുബായ് ഭരണാധികാരി എന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഉത്തരവിട്ടു. തടവുകാര്‍ക്ക് മാപ്പ് നല്‍കാനുള്ള ശൈഖ് മുഹമ്മദിന്റെ തീരുമാനം അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനും അവര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തില്‍ സ്വയം ലയിക്കാനും അവസരം നല്‍കാനുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ദുബായ് പോലീസുമായി സഹകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഇസ്സാം ഈസ അല്‍ഹുമൈദാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *