റാണിപുരത്ത് ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിർമാർജന പ്രവർത്തനവും നടത്തി .

 

റാണിപുരം: റാണിപുരം വന സംരക്ഷണ സമിതി ലോക ജൈവ വൈവിധ്യ ദിനാചരണവും അധിനിവേശ സസ്യങ്ങളുടെ നിർമാർജന പ്രവർത്തനവും നടത്തി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി വിമൽ രാജ്, കെ വി അനിത എന്നിവർ പ്രസംഗിച്ചു. കെ സുരേഷ് , ബി.കെ പ്രദീപ്, കെ ആർ രതീഷ് , ശരത് കോളിച്ചാൽ എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *