42-കാരിയെ ബലാൽസംഗം ചെയ്തതായി പരാതി; യുവാവിനെതിരെ കേസ്.

കുമ്പള ( കാസർഗോഡ്): വസ്ത്രങ്ങൾവാങ്ങാനെത്തിയ സമയത്ത് പരിചയപ്പെട്ട 42 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പളയിലെ ഒരു വസ്ത്രാലയത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കളത്തൂർ ജുമാമസ്ജിദ് റോഡ് സ്വദേശിയായ സഹദ്(26)നെതിരെയാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.

പോലീസ്പറയുന്നത് ഇങ്ങിനെ, വസ്ത്രങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് പരാതിക്കാരിയും പ്രതിയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം.

2025 ഓഗസ്റ്റിലെ ഒരു ദിവസം ഉച്ചയോടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഭയം കാരണം സംഭവം ആരോടുംവെളിപ്പെടുത്താതിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ശേഷം ഭീഷണിപ്പെടുത്തി പലതവണപീഡനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നു. ഭീഷണിയും മാനസിക സമ്മർദവുംസഹിക്കാനാകാതെവന്നതോടെയാണ് യുവതി ഒടുവിൽ കുമ്പള പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *