കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വായനാ വായനാക്കളരി എംവിഎസ് ലൈബ്രറി മാച്ചിപ്പള്ളി പാറക്കാടൻ സ്മാരക വായനശാല പനത്തടിയുടെയും വിജയകലാസമിതി വായനശാല ചെറുവനത്തടിയുടെയും സംയുക്യാഭിമുഖ്യത്തിൽ നാടൻ പാട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. കള്ളാർ പനത്തടി നേതൃസമിതി കൺവീനർ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായി, പ്രശസ്ത കവി അജയൻ കല്ലറ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ബളാംതോട് അധ്യാപകൻ ചന്ദ്രശേഖരൻ മാസ്റ്റർ, രം എം വി എസ്‌ രക്ഷാധികാരി കെ പത്മനാഭൻ കൗൺസിലർ സൗമ്യ, അംഗനവാടി ടീച്ചർ നിർമ്മല എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പാറക്കാടൻ സ്മാരക വായനശാല സെക്രട്ടറി ബേബി മാസ്റ്റർ സ്വാഗതവും എംവിഎസ് ലൈബ്രറി സെക്രട്ടറി അനന്ദു കൃഷ്ണ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *