ത്തർപ്രദേശിലെ ശാന്ത് കബീർ നഗറിൽ പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് കാമുകൻ്റെ സ്വകാര്യ ഭാഗം കാമുകി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റിയതായി പോലീസിൽ പരാതി ലഭിച്ചു. ഖലീലാബാദ് കോട്‌വാലിയിലെ മുഷാര ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കോട്‌വാലിയിലെ ജംഗിൾ കാല സ്വദേശിയായ 19 വയസ്സുകാരൻ വികാസ് നിഷാദ്, തിങ്കളാഴ്ചയാണ് മുഷാര ഗ്രാമത്തിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. ആറു വർഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ അടുത്തിടെയായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വികാസ് കാമുകിയുടെ വീട്ടിൽ ഏകദേശം ആറ് മണിക്കൂറിലധികം സമയം ചെലവഴിച്ചതായാണ് അറിയാൻ കഴിയുന്നത്.
പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് കാമുകൻ്റെ സ്വകാര്യ ഭാഗം കാമുകി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റി











Leave a Reply