പരപ്പ വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു

പരപ്പ: വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് നിർമ്മിച്ച വ്യാപാര ഭവൻ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി അനാമയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ് മുഖ്യാതിഥിയായി. വിജയൻ കോട്ടക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. മർച്ചൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ജെ സജി, ചിറ്റാരിക്കാൽ മേഖല ചെയർമാൻ തോമസ് കാനാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം പി സലീം സ്വാഗതവും, യൂണിറ്റ് ട്രഷറർ സുധീഷ് കുളത്തിങ്കൽ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ നൂറുകണക്കി വ്യാപാരികൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. വൈകിട്ട് നടന്ന കുടുംബ സംഗമത്തിൽ വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *