ജി.എച്ച്.എസ് ചാമുണ്ഡിക്കുന്നിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .

 

പാണത്തൂർ – ജി.എച്ച്.എസ് ചാമുണ്ഡിക്കുന്നിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി.
വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സുഹാസ് അധ്യക്ഷത വഹിച്ചു. ബളാംതോട് ജി.എച്ച്.എസ്.എസ് സ്കൂളിലെ വൈഷ്ണ ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പ്രധാനധ്യാപകൻ അശോകൻ മാസ്റ്റർ സ്വാഗതവും, സ്കൂൾ അധ്യാപകൻ ഉദയകുമാർ മാസ്‌റ്റർ നന്ദിയും പറഞ്ഞു. ക്യാമ്പ് കുട്ടികളുടെ സാങ്കേതിക അഭിരുചിയും സർഗ്ഗാത്മകതയും വളർത്താൻ സഹായകമായെന്ന് എച്ച്.എം അശോകൻ മാഷ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *